The Administrative Officer is the controlling officer of Establishment Section

 

സെക്ഷൻ ഹെഡ് : ശ്രീമതി.  ഡാൻലി മേരി ജോൺസൻ, സീനിയർ സൂപ്രണ്ട്
( EA1, EA2, EA3, EA4)

EA1

ശ്രീമതി കല എൽ ജെ

ഹെഡ് ക്ലാർക്ക്

ഐ.എച്ച്.ആർ.ഡി. ഹെഡ് ഓഫീസിലെ എല്ലാ ജീവനക്കാരുടെയും സർവീസ് വിഷയങ്ങൾ കൈകാര്യം ചെയ്യുകയും അവരുടെ സർവീസ് ബുക്ക് സൂക്ഷിക്കുകയും ചെയ്യുക. എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷനിലെ ജീവനക്കാരുടെ അറ്റൻഡൻസ് രജിസ്റ്ററും കാഷ്വൽ ലീവ് രജിസ്റ്ററും പരിപാലിക്കുക. സർവീസ് വിഷയങ്ങളുമായി ബന്ധപ്പെട്ട എ.ജി. ഓഡിറ്റ്, കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുക. ജി-സ്പാർക്കിൽ ഹെഡ് ഓഫീസ് ജീവനക്കാരുടെ സർവീസ് വിവരങ്ങൾ കാലാനുസൃതമായി അപ്ഡേറ്റ് ചെയ്യുക. നിയമസഭാ ചോദ്യങ്ങൾക്ക് മറുപടി നൽകുക. തപാൽ സെക്ഷന്റെ ചുമതല വഹിക്കുക. കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപിക്കുന്ന മറ്റു ചുമതലകൾ സമയബന്ധിതമായി നിർവഹിക്കുക

EA2

ശ്രീ .സജേഷ് കുമാർ ആർ

സീനിയർ ഓഫീസ് അസിസ്റ്റന്റ്

 

ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ സ്ഥാപനമേധാവികളുടെ സർവീസ് വിഷയങ്ങൾ കൈകാര്യം ചെയ്യുകയും അവരുടെ സർവീസ് ബുക്ക് സൂക്ഷിക്കുകയും ചെയ്യുക. ഇൻറേണൽ സെലക്ഷൻ വഴി നടപ്പിലാക്കേണ്ട പ്രമോഷൻ കാലാനുസൃതമായി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. ജി-സ്പാർക്കിൽ സ്ഥാപനമേധാവികളുടെ സർവീസ് വിവരങ്ങൾ കാലാകാലങ്ങളിൽ അപ്‌ഡേറ്റ് ചെയ്യുക. സ്റ്റേറ്റ് എംപ്ലോയീസ് ശമ്പള പരിഷ്‌കരണം സംബന്ധിച്ച ഫയലുകൾ കൈകാര്യം ചെയ്യുക. നിയമസഭാ ചോദ്യങ്ങൾക്ക് മറുപടി നൽകുക. കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപിക്കുന്ന മറ്റു ചുമതലകൾ സമയബന്ധിതമായി നിർവഹിക്കുക.

EA3

ശ്രീമതി രാജശ്രീ എസ് വർമ്മ 
ഹെഡ് ക്ലാർക്ക്

ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ മുതലായവരുടെ സർവീസ് വിഷയങ്ങൾ കൈകാര്യം ചെയ്യുക. എഞ്ചിനീയറിംഗ് കോളേജ് അധ്യാപകർക്ക് AICTE/UGC പാക്കേജ്, ഉപരിപഠനം (Ph.D), ഇൻറേണൽ സെലക്ഷൻ വഴി നടപ്പിലാക്കേണ്ട പ്രമോഷൻ തുടങ്ങിയവ കാലാനുസൃതമായി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.  നിയമസഭാ ചോദ്യങ്ങൾക്ക് മറുപടി നൽകുക. കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപിക്കുന്ന മറ്റു ചുമതലകൾ സമയബന്ധിതമായി നിർവഹിക്കുക.

 

EA4

ശ്രീമതി. മീര ചന്ദ്രൻ B Lസീനിയർ ഓഫീസ് അസിസ്റ്റന്റ്

 

ഐ.എച്ച്.ആർ.ഡി.യിലെ എല്ലാ മിനിസ്റ്റീരിയൽ വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരുടെ സർവീ സ് വിഷയങ്ങൾ കൈകാര്യം ചെയ്യുക. ഇൻറേണൽ പ്രമോഷൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. ഐ.എച്ച്.ആർ.ഡി. സ്റ്റാഫ് പാറ്റേൺ, സ്പെഷ്യൽ റൂൾസ് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുക. CMO പോർട്ടൽ വഴി ലഭിക്കുന്ന പരാതികൾക്ക് യഥാസമയം മറുപടി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. നിയമസഭാ ചോദ്യങ്ങൾക്ക് മറുപടി നൽകുക. കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപിക്കുന്ന മറ്റു ചുമതലകൾ സമയബന്ധിതമായി നിർവഹിക്കുക.

EA1, EA2, EA3 & EA4 സെക്ഷനിലെ ഫയലുകൾ സീനിയർ സൂപ്രണ്ട് ശ്രീമതി. ഡാൻലി മേരി ജോൺസൻ മുഖേന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വഴി   ഡയറക്ടർക്ക് കൈമാറേണ്ടതാണ്.

സെക്ഷൻ ഹെഡ് : ശ്രീമതി  ശോഭന എസ്, സീനിയർ സൂപ്രണ്ട് (EB1, EB2, EB3)

 

EB1

ശ്രീ മുജീബ് റഹുമാൻ ഐ ജൂനിയർ സൂപ്രണ്ട്

ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള അപ്ലൈഡ് സയൻസ് കോളേജുകൾ, മോഡൽ പോളിടെക്നിക് കോളേജുകൾ, ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകൾ, റീജിയണൽ സെന്ററുകൾ, മോഡൽ ഫിനിഷിംഗ് സ്കൂളുകൾ, സ്റ്റഡി സെന്ററുകൾ, എക്സ്റ്റൻഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ എല്ലാ വിഭാഗങ്ങളിലുമുള്ള അധ്യാപകരുടെ സർവീസ് സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുക. മുകളിൽ പറഞ്ഞ ജീവനക്കാർക്ക് ഇൻറേണൽ പ്രമോഷൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ താത്കാലിക തസ്തികകൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളും ഗസ്റ്റ് അധ്യാപക നിയമനം സംബന്ധിച്ച ഫയലുകളും കൈകാര്യം ചെയ്യുക. ഐ.എച്ച്.ആർ.ഡി. ഹെഡ് ഓഫീസിലെ റെക്കോർഡ് സെക്ഷൻ കൈകാര്യം ചെയ്യുക.കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപിക്കുന്ന മറ്റ് ചുമതലകൾ സമയബന്ധിതമായി നിർവഹിക്കുക.

EB1 -1

ശ്രീമതി. സജിത
(Employment OA )

 

EB1  സെക്ഷനിലെ എല്ലാ ഫയൽ വർക്കുകളും ശ്രീ മുജീബ് റഹുമാൻ ഐ, ജൂനിയർ സൂപ്രണ്ട്ന്റെ നേതൃത്വത്തിൽ നിർവഹിക്കേണ്ടതാണ് കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കുക

 

EB2

ശ്രീമതി കല എൽ ജെ,

ഹെഡ് ക്ലാർക്ക്

ഐ.എച്ച്.ആർ.ഡി.യിലെ സീനിയർ / ജൂനിയർ സിസ്റ്റം അനലിസ്റ്റ്, കമ്പ്യൂട്ടർ പ്രോഗ്രാമർ, ലൈബ്രറി അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് സ്റ്റാഫ്, പാർട്ട് ടൈം സ്റ്റാഫ് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലുമുള്ള ജീവനക്കാരുടെ സർവീസ് വിഷയങ്ങൾ കൈകാര്യം ചെയ്യുക. ഇൻറേണൽ പ്രമോഷൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. നിയമസഭാ ചോദ്യങ്ങൾക്ക് മറുപടി നൽകുക. അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എന്ന നിലയിൽ വിവരാവകാശവുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുക.. വനിതകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായി രൂപീകരിച്ചിട്ടുള്ള ഇൻറേണൽ കമ്മിറ്റി സംബന്ധിച്ച ഫയലുകൾ കൈകാര്യം ചെയ്യുക കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപിക്കുന്ന മറ്റ് ചുമതലകൾ സമയബന്ധിതമായി നിർവഹിക്കുക.

 

EB3

ശ്രീ .സജേഷ് കുമാർ ആർ
സീനിയർ ഓഫീസ് അസിസ്റ്റന്റ്

 

ഐ.എച്ച്.ആർ.ഡി.യിലെ ലൈബ്രേറിയൻ Grade I, II, III & IV, ഫോർമാൻ, ട്രേഡ് ഇൻസ്ട്രക്ടർ, ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ തുടങ്ങിയ വിഭാഗങ്ങളിൽപ്പെടുന്ന എല്ലാ ജീവനക്കാരുടെയും സർവീസ് വിഷയങ്ങൾ കൈകാര്യം ചെയ്യുക. നിയമസഭാ ചോദ്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ക്രോഡീകരിച്ച് സമയബന്ധിതമായി സർക്കാരിൽ സമർപ്പിക്കുന്നതിനുള്ള ഫയലുകൾ കൈകാര്യം ചെയ്യുക. എല്ലാ ഐ.എച്ച്.ആർ.ഡി. ജീവനക്കാരുടെയും മെഡിക്കൽ റീഇംബേഴ്സ്മെന്റ് സംബന്ധിച്ച ഫയലുകൾ കൈകാര്യം ചെയ്യുക. മറ്റ് എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷനുകൾക്ക് അനുവദിച്ചിട്ടില്ലാ ത്തതും മേലധികാരികൾ പ്രത്യേകമായി ഏൽപിക്കുന്നതുമായ പൊതുവായ കാര്യങ്ങൾ സമയബന്ധിതമായി നിർവഹിക്കുക.

EB1, EB2, EB3 സെക്ഷനിലെ ഫയലുകൾ സീനിയർ സൂപ്രണ്ട് ശ്രീമതി.  ശോഭന എസ് മുഖേന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വഴി ഡയറക്ടർക്ക് കൈമാറേണ്ടതാണ്.

  

 അക്കാഡമിക് സെക്ഷൻ

 

സെക്ഷൻ ഹെഡ് : ശ്രീ. രൂപേഷ് ചന്ദ്രൻ നായർ, സീനിയർ സൂപ്രണ്ട്

DA 1

ശ്രീമതി സുചിത്ര എസ്
ഹെഡ് ക്ലാർക്ക്

ഐഎച്ച്ആർഡിയുടെ കീഴിലുള്ള എൻജിനീയറിങ് കോളേജുകളിലെ അക്കാഡമിക്ക് വിഷയങ്ങൾ കൈകാര്യം ചെയ്യുക.കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ സമയബന്ധിതമായി ചെയ്തു തീർക്കുക.

DA2

ശ്രീമതി. സ്മിത യു
ഹെഡ് ക്ലാർക്ക്

ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള അപ്ലൈഡ് സയൻസ് കോളേജുകളിലെ അക്കാഡമിക്ക് വിഷയങ്ങൾ കൈകാര്യം ചെയ്യുക.  കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ സമയബന്ധിതമായി ചെയ്തു തീർക്കുക.

DA3

ശ്രീമതി സുചിത്ര എസ്
ഹെഡ് ക്ലാർക്ക്

ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള മോഡൽ പോളിടെക്നിക് കോളേജുകളിലെ എല്ലാ അക്കാഡമിക്ക് വിഷയങ്ങളും കൈകാര്യം ചെയ്യുക, കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കുക.

DB1

ശ്രീമതി രഞ്ചു ടി.എസ് സീനിയർ ഓഫീസ് അസിസ്റ്റന്റ്

 

ഐ.എച്ച്.ആർ.ഡി. നേരിട്ട് നടത്തുന്ന ഹൃസ്വകാല/ദീർഘകാല കോഴ്സുകൾ, അവയുടെ പരീക്ഷകൾ, സർട്ടിഫിക്കറ്റുകളുടെ വിതരണം ഇത് സംബന്ധിച്ചുള്ള വിഷയങ്ങൾ കൈകാര്യം  ചെയ്യുക. അക്കാഡമിക്ക് സെക്ഷനിലെ അറ്റന്റന്ഡസ്, കാഷ്വൽ ലീവ് രജിസ്റ്റർ, ആബ്‌സെൻറ്റീസ് സ്റ്റേറ്റ്മെൻറ് പരിപാലിക്കുക. കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കുക. കൂടാതെ സെക്ഷൻ കൈകാര്യം ചെയ്യുന്നതിനായി  ശ്രീമതി മേരി.ആർ, ജൂനിയർ സൂപ്രണ്ടിനേയും ചുമതലപ്പെടുത്തിയിരിക്കുന്നു.

DB2

ശ്രീമതി അശ്വതി
(Employment OA )

ഐഎച്ച്ആർഡിയുടെ കീഴിലുള്ള ടെക്നിക്കൽ  ഹയർസെക്കൻഡറി സ്‌കൂളുകളിലെ  അക്കാഡമിക്ക് വിഷയങ്ങൾ കൈകാര്യം ചെയ്യുക, കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കുക.

DC1

ശ്രീമതി രാജശ്രീ എസ് വർമ്മ
ഹെഡ് ക്ലാർക്ക്

ഐ.എച്ച്.ആർ.ഡി. ഏറ്റെടുത്ത് അനുബന്ധ സ്ഥാപനങ്ങളിലൂടെ നടത്തപ്പെടുന്ന  സ്കിൽ ഡവലപ്മെൻറ് പ്രോഗ്രാമുകളുടെ ഭാഗമായുള്ള പ്രോജക്ടുകൾ, നെറ്റ്‌വർക്ക് കോഴ്സുകൾ, ASAP, മോഡൽ ഫിനിഷിംഗ് സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യുക, കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കുക.

DC2

ശ്രീമതി രാജശ്രീ എസ് വർമ്മ
ഹെഡ് ക്ലാർക്ക്

ഐ.എച്ച്.ആർ.ഡി. യൂടെ പി എം ഡി, റീജിയണൽ സെന്ററുകളുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുക.നിയമസഭയുമായി ബന്ധപ്പെട്ട പ്രോജക്ട് വിഷയങ്ങൾ. ഐ.എച്ച്.ആർ.ഡി. ഐ.ടി. ഡിവിഷനുകളുടെ ഐ.ടി. പ്രോജക്ടുകൾ, ഹെഡ്‌ക്വാർട്ടേഴ്സിലെ വിവിധ പ്രോജക്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുക. കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപിക്കുന്ന മറ്റ് ചുമതലകൾ സമയബന്ധിതമായി നിർവഹിക്കുക.

അക്കാദമിക് സെക്ഷനിലെ എല്ലാ ഫയലുകളും സീനിയർ സൂപ്രണ്ട് ശ്രീ രൂപേഷ് ചന്ദ്രൻ നായർ മുഖേന  അതാതു  കോഴ്സ് കോഓഡിനേറ്റർ വഴി ഡയറക്ടർക്ക് കൈമാറേണ്ടതാണ്.

 

 

പർച്ചേയ്സ് സെക്ഷൻ:

സെക്ഷൻ ഹെഡ് : ശ്രീമതി ഷൈനിമോൾ, സീനിയർ സൂപ്രണ്ട്

 

PA5

ശ്രീമതി ഷൈനിമോൾ സീനിയർ സൂപ്രണ്ട്

 

ഐഎച്ച്ആർഡി ഹെഡ് ഓഫീസിലെ പർച്ചേയ്‌സ് സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ഐഎച്ച്ആർഡിയുടെ കീഴിലുള്ള എൻജിനീയറിങ് കോളേജുകളിലെയും, അപ്ലൈഡ് സയൻസ് കോളേജുകളിലെയും മോഡൽ പോളിടെക്നിക് കോളേജുകളിലെയും ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകൾ, റീജിയണൽ സെൻറർ, എക്സ്റ്റൻഷൻ സെൻറർ, സ്റ്റഡീ സെൻറർ എന്നിവിടങ്ങളിലെ പർച്ചേയ്‌സുമായി ബന്ധപ്പെട്ട ഫയലുകൾ, എം. എച്ച്. ആർ. ഡി ഫണ്ട് വിനിയോഗം സംബന്ധിച്ച ഫയലുകൾ, ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ അടക്കമുള്ളവയുടെ സ്റ്റോക്കിന്റെ ചുമതലയും, അനുബന്ധ സ്ഥാപനങ്ങളിലേയ്ക്ക്  ആവശ്യമായ രസീത് ബുക്ക് മുതലായവ പ്രിന്റ് ചെയ്തു നല്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുക, ഹെഡ് ഓഫീസിലെ വാഹനങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുക. കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കുക.

PA1, PA2, PA4

ശ്രീമതി. ഗീതാ കുമാരി
(Temporary OA )

 

PA1. ഐഎച്ച്ആർഡിയുടെ കീഴിലുള്ള എൻജിനീയറിങ് കോളേജുകളിലെ പർച്ചേയ്‌സുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുക. കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കുക..

PA2. ഐഎച്ച്ആർഡിയുടെ കീഴിലുള്ള എല്ലാ അപ്ലൈഡ് സയൻസ് കോളേജുകളിലെയും മോഡൽ പോളിടെക്നിക് കോളേജുകളിലെയും പർച്ചേയ്‌സുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുക. കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കുക..

PA4. ഐഎച്ച്ആർഡിയുടെ കീഴിലുള്ള THSS/EC/SC, എം. എച്ച്. ആർ. ഡി ഫണ്ട് വിനിയോഗം സംബന്ധിച്ച ഫയലുകൾ, റിസപ്ഷൻ ഓഫീസ് ,  കാൾ സെന്റർ എന്നിവ കൈകാര്യം ചെയ്യുക. കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കുക..

പർച്ചേയ്‌സ് സെക്ഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ശ്രീമതി ഷൈനിമോൾ, സീനിയർ സൂപ്രണ്ട് മുഖേന ഫിനാൻസ് ഓഫീസർക്ക് കൈമാറേണ്ടതാണ്

 

 ഫിനാൻസ് () സെക്ഷൻ

 

 

Fin-A1

ശ്രീ.ബഷീർ അഹമ്മദ്
ഹെഡ് ക്ലാർക്ക്

പ്ലാൻ ഫണ്ട്, ,നോൺ പ്ലാൻ ഫണ്ട് ,കേരള ബഡ്ജറ്റ് പ്രൊവിഷൻ ഫണ്ട്, എം എച്ച്.ആർ ഡി ഫണ്ട്, എംഎൽഎ ഫണ്ട്, എംപി ഫണ്ട് , ASAP ഫണ്ട്, എൻഎസ്എസ് ഫണ്ട്, ഗവൺമെന്റിൽ നിന്നുള്ള പ്രോജക്ട് ഫണ്ട്, പ്ലാൻ സ്പേസ് അപ്ഡേഷൻ,  സബ്ജക്ട് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റി, പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ, കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡ്  എന്നിവ സംബന്ധിച്ച ഫയലുകൾ കൈകാര്യം  ചെയ്യുന്നതിനും,. ഫിനാൻസ് (എ) സെക്ഷനിലെ ജീവനക്കാരുടെ  അറ്റൻഡൻസ് രജിസ്റ്ററും  കാഷ്വൽ ലീവ് രജിസ്റററും പരിപാലിക്കുക. കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കുക.

ശ്രീമതി അശ്വതി എസ് എന്ന  ഡാറ്റ എൻട്രി ഓപ്പറേറ്റർ ട്രെയിനിയെ ഫിനാൻസ് Fin-A1  സെക്ഷനിൽ നിയമിച്ചിരിക്കുന്നു.

Fin-A2

ശ്രീമതി ജയ വി.ചാക്കോ
ജൂനിയർ സൂപ്രണ്ട്

 

IHRD അനുബന്ധ സ്ഥാപനങ്ങളിൽ നിന്നും കൺസോളിഡേറ്റഡ് അക്കൗണ്ടിലേക്ക് ഫണ്ട് ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും, സിപി.എഫ് അക്കൗണ്ട്, എൻ.ആർ.ഐ. വിദ്യാർത്ഥികളുടെ പലിശരഹിത നിക്ഷേപങ്ങൾ ഇവയുടെ ഇൻവെസ്റ്റ് മെൻറ് കൈകാര്യം ചെയ്യുന്നതും ആയതിന്റെ ഇൻവെസ്റ്റ്മെന്റ് നടത്തുന്നതും ലോണുകൾ/ അഡ്വാൻസുകൾ / സിപിഎഫ് ക്ലോഷർ തുക മുതലായവ ജീവനക്കാർക്ക് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുക. അനുബന്ധ സ്ഥാപനങ്ങൾക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക. അനുബന്ധ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ ശമ്പളം തുടങ്ങിയ ചെലവുകൾക്കുള്ള ഉത്തരവ് തയ്യാറാക്കി തുക അനുവദിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക. കൺസോളിഡേറ്റഡ് അക്കൗണ്ട് എൻ ആർ ഐ അക്കൗണ്ട് ഇവയുടെ Tally ചെയ്യുക. FIN A1 സെക്ഷന്റെ   ഫയലുകൾ പരിശോധിച്ച ശേഷം ഫിനാൻസ് ഓഫീസർ വഴി ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്. കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയ ബന്ധിതമായി ചെയ്തു തീർക്കുക.

Fin-A2

ശ്രീമതി സ്വപ്ന എസ്
(Temporary OA)

Fin A2 - സെക്ഷനിലെ എല്ലാ ഫയൽ വർക്കുകളും ശ്രീമതി ജയ വി ചാക്കോ, ജൂനിയർ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നിർവഹിക്കേണ്ടതാണ്. കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കുക

 

 ഫിനാൻസ് (ബി ) സെക്ഷൻ

സെക്ഷൻ ഹെഡ് : ശ്രീമതി ജില്ലി ജേക്കബ്, ടെക്നിക്കൽ സ്റ്റോർ കീപ്പർ

 FinB1

ശ്രീമതി ഫ്ലോറൻസ്
സീനിയർ ഓഫീസ് അസിസ്റ്റന്റ്

ഐ എച്ച് ആർ ഡി ഹെഡ് ക്വാർട്ടേഴ്സ് അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ വരവ് ചെലവ് കണക്കുകളും കൈകാര്യം ചെയ്യുക, ക്യാഷ് ബുക്ക്, ഐ എച്ച് ആർ ഡി ആസ്ഥാനത്തെ ശമ്പളം, വേതനം തുടങ്ങിയവയുടെ വിതരണം ഐ എച്ച് ആർ ഡിയുടെ കീഴിലുള്ള എല്ലാ സ്ഥാപന മേധാവികളുടെയും ട്രാവലിംഗ് അലവൻസ് സംബന്ധമായ ഫയലുകൾ കൈകാര്യം ചെയ്യുക  ശമ്പള ബില്ല് ജി സ്പാർക്‌  വഴി,  സാലറി സ്ലിപ് വിതരണം ചെയ്യുക, പ്രോജക്ടുകളുടെ പേയ് മെന്റുകൾ നൽകുക. ഫിനാൻസ് (ബി) സെക്ഷനിലെ ജീവനക്കാരുടെ  അറ്റൻഡൻസ് രജിസ്റ്ററും  കാഷ്വൽ ലീവ് രജിസ്റററും പരിപാലിക്കുക. കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കുക.

Fin.B2

ശ്രീമതി. പ്രമീള.എസ്  സി.എ (സീനിയർ ഗ്രേഡ്)

ഗ്രാറ്റിവിറ്റി അക്കൗണ്ട് കൈകാര്യം ചെയ്യുക ഗ്രാറ്റുവിറ്റി തുക ലഭിച്ചാൽ ഉടൻ തന്നെ അത് രജിസ്റ്ററിൽ രേഖപ്പെടുത്തുക, അവയുടെ ഇൻവെസ്റ്റ്മെന്റ്, റിട്ടയർ ചെയ്ത ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് തയ്യാറാക്കുക, കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കുക.

Fin.B3

 ശ്രീ. ശ്രീനി സി എസ്
സീനിയർ ഓഫീസ് അസിസ്റ്റന്റ്

ഓഡിറ്റുമായി ബന്ധപ്പെട്ട അതായത് എ.ജി ഓഡിറ്റ്, Statutory audit, ഇന്റേണൽ ഓഡിറ്റ്, ലോക്കൽ ഫണ്ട് ഓഡിറ്റ്, സിപിഎഫ് ഓഡിറ്റ്, ഗ്രാറ്റുവിറ്റി ഓഡിറ്റ്, ജി എസ് ടി ഓഡിറ്റ് ഇവയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും കൈകാര്യം ചെയ്യുക, കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ സമയബന്ധിതമായി ചെയ്തു തീർക്കുക. കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കുക.

 

Fin.B4

 ശ്രീമതി ജില്ലി ജേക്കബ് ടെക്നിക്കൽ സ്റ്റോർ കീപ്പർ

ഡി സി ബി സ്റ്റേറ്റ്മെൻറ്, ആനുവൽ അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട് ഇവയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും. ഐ.എച്ച്.ആർ.ഡി. സ്ഥാപനങ്ങളിൽ നടത്തപ്പെട്ട ഹൃസ്വകാല/ ദീർഘകാല കോഴ്സുകൾ, വിദ്യാർത്ഥികളുടെ എണ്ണം, വിജയ ശതമാനം, വിദ്യാർത്ഥികളിൽ നിന്നും ഫീസിനത്തിൽ ലഭിച്ച തുക  തുടങ്ങിയ വിവരങ്ങൾ   ക്രോഡീകരിച്ച് സൂക്ഷിക്കുകയും തുടർ നടപടികൾക്കായി  ഡയറക്ടർക്കു സമർപ്പിക്കേണ്ട തുമാണ്, കാലാ കാലങ്ങളിൽ അപ്ഡേറ്റ് ചെയ്യേണ്ടതുമാണ്. കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ സമയബന്ധിതമായി ചെയ്തു തീർക്കുക.

Fin.B4 -1

ശ്രീമതി. മഞ്ജു റ്റി ജൂനിയർ ഓഫീസ് അസിസ്റ്റന്റ്

Fin B4  സെക്ഷനിലെ എല്ലാ ഫയൽ വർക്കുകളും ശ്രീമതി ജില്ലി ജേക്കബ്, ടെക്നിക്കൽ സ്റ്റോർ കീപ്പറിന്റെ നേതൃത്വത്തിൽ നിർവഹിക്കേണ്ടതാണ്.  കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കുക.

 

ഫിനാൻസ് (സി) സെക്ഷൻ

സെക്ഷൻ ഹെഡ്: ശ്രീമതി അനിത കുമാരി പി, സീനിയർ സൂപ്രണ്ട് 

 

Fin.C1

ശ്രീ. രാമസ്വാമി എസ്
ഓഫീസ് അസിസ്റ്റന്റ്

 

 

സ്ഥിരം/ താത്ക്കാലിക ജീവനക്കാരുടെ ശമ്പളയിനത്തിൽ ചെലവായ തുക ( Non-plan, Own fund etc), വരവ്/ചെലവ് കണക്കുകൾ എന്നിവ ക്രോഡീകരിച്ച് സൂക്ഷിക്കുകയും തുടർ നടപടികൾക്കായി  ഡയറക്ടർക്കു സമർപ്പിക്കേണ്ടതുമാണ്‌ കാലാ കാലങ്ങളിൽ   അപ്ഡേറ്റ് ചെയ്യേണ്ടതുമാണ്.    ബഡ്ജറ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുൻകൂട്ടി തയ്യാറാക്കുക, എല്ലാ സ്ഥാപനങ്ങളുടെയും ആവശ്യകത, നേരത്തെ തന്നെ കണ്ടെത്തി അതിനനുസരിച്ച ബഡ്ജറ്റ് ആസൂത്രണം ചെയ്യേണ്ടതാണ്. അവയുമായി ബന്ധപ്പെട്ട കത്തിടപാടുകളും നടത്തുക. കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കുക.

Fin.C2

ശ്രീ. പ്രവീൺ എൻ ജി
ഹെഡ് ക്ലാർക്ക്

 

ഐ എച്ച് ആർ ഡി യുടെ എല്ലാ അനുബന്ധ സ്ഥാപനങ്ങളിലെ വരവ് ചെലവ് കണക്കുകൾ Tally സോഫ്റ്റ്‌വെയർ മുഖേന ദൈനംദിനം അപ്ഡേറ്റ് ചെയ്യുക, എല്ലാ മാസവും  15 തീയതിക്ക്  മുൻപ്  സ്ഥാപനങ്ങളിൽ നിന്ന്  വരുന്ന ടാലി ഡാറ്റാ കൺസോളിഡേറ്റ് ചെയ്തു   മേലധികാരികൾക്ക്   സമർപ്പിക്കേണ്ടതാണ്. കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കുക.

 Fin.C2 -1

ശ്രീമതി.അഷ്ടമി ആർ
(Employment OA )

Fin C2  സെക്ഷനിലെ എല്ലാ ഫയൽ വർക്കുകളും ശ്രീ. പ്രവീൺ എൻ ജി യുടെ നേതൃത്വത്തിൽ നിർവഹിക്കേണ്ടതാണ്.  കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കുക.

 

Fin.C3

ശ്രീ. രാമസ്വാമി എസ്
ഓഫീസ് അസിസ്റ്റന്റ്

 

ഐഎച്ച്ആർഡി ഹെഡ് ക്വാർട്ടേഴ്സിൻറെയും എല്ലാ അനുബന്ധ സ്ഥാപനങ്ങളിലെയും ജി.എസ്ടി  സംബന്ധമായ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുക. e-invoice, ജി എസ്.ടി, ഇൻകം ടാക്സ് ഇവയെ സംബന്ധിച്ചുള്ള എല്ലാ കത്തിടപാടുകളും നടത്തുക. ഫിനാൻസ് (സി)സെക്ഷനിലെ ജീവനക്കാരുടെ  അറ്റൻഡൻസ് രജിസ്റ്ററും  കാഷ്വൽ ലീവ് രജിസ്റററും പരിപാലിക്കുക. കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കുക.

 

FIN C4

ശ്രീ. റെക്സ് ആഷിൽ സി ജെ
ഹെഡ് ക്ലാർക്ക്

എല്ലാ ഐ.എച്ച്.ആർ.ഡി. സ്ഥാപനങ്ങളുടെയും ഭൂമി, കെട്ടിടം, അടിസ്ഥാനസൗകര്യങ്ങൾ എന്നിവ സംബന്ധിക്കുന്ന വിവരങ്ങൾ (മാസ്റ്റർ പ്ലാൻ) ശേഖരിച്ച് അവ ക്രോഡീകരിച്ച്  University /AICTE /UGC നിർദ്ദേശിക്കുന്ന  മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന്  ഉറപ്പു വരുത്തുക, അല്ലാത്തവയുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുകയും. പുതിയ സ്ഥാപനങ്ങൾ, കോഴ്സുകൾ തുടങ്ങുന്നതിനുള്ള പ്രൊപ്പോസലുകൾ,  സ്ഥാപനങ്ങൾ നിർത്തലാക്കുക, സ്ഥാപനങ്ങളുടെ  പുനർ നാമകരണം എന്നീ വിഷയങ്ങളും  വിശദമായി പരിശോധിച്ച് നിർദ്ദേശങ്ങൾ യഥാസമയം  തുടർ  നടപടികൾക്കായി  മേലധികാരിക്ക് കൈമാറുക,  പുതിയ   പദ്ധതി റിപ്പോർട്ടുകൾ,  പുതിയ സ്കീമുകൾ നടപ്പിലാക്കുന്നതിനു  വേണ്ട പ്രൊപോസൽ തയ്യാറാക്കുന്നതിനും, ഹ്രസ്വകാല കോഴ്സുകൾ / സെമിനാറുകൾ / വർക്ക്ഷോപ്പുകൾ / ദേശീയ / അന്താരാഷ്ട്ര കോൺഫറൻസുകൾ എന്നിവ തുടങ്ങുന്നതിനും നടത്തിപ്പിനും വേണ്ട റിപോർട്ടുകൾ തയ്യാറാക്കുക,   വാടകയ്ക് കെട്ടിടങ്ങളും സ്ഥലങ്ങളും എടുക്കുന്നതിലടക്കമുള്ള ചിലവുകൾ കുറക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുക.  കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ സമയബന്ധിതമായി ചെയ്തു തീർക്കുക.

 

സെക്ഷൻ ഹെഡ്- ശ്രീ വിൻസെന്റ് വി, അക്കൗണ്ട്സ് ഓഫീസർ

 

Fin-PF-1

 ശ്രീമതി. ലയ വി പി
ഹെഡ് ക്ലാർക്ക്

എല്ലാ ഐഎച്ച്ആർഡി സ്ഥാപനങ്ങളിൽ നിന്നുമുള്ള ലോൺ/ അഡ്വാൻസ് / ക്ലോഷർ  അപേക്ഷകൾ സ്വീകരിച്ച് അവ അനുവദിച്ചു നൽകുക, സിപിഎഫ് സബ്സ്ക്രിപ്ഷൻ കോൺട്രിബ്യൂഷൻ ഇവ അക്കൗണ്ടിൽ വന്നു എന്ന് ഉറപ്പു വരുത്തുകയും ഡേറ്റാ സോഫ്റ്റ്‌വെയറിൽ ചേർത്തതിനുശേഷം സിപിഎഫ് രജിസ്റ്ററിലും രേഖപ്പെടുത്തുക, സിപിഎഫ് സംബന്ധിച്ച ജീവനക്കാരുടെ പരാതികൾ പരിഹരിക്കുക,  ജീവനക്കാർക്ക് സിപി എഫ് വാർഷിക അക്കൗണ്ട് സ്റ്റേറ്റ്മെൻറ് നൽകുക സിപിഎഫ് അഡ്മിഷൻ രജിസ്റ്റർ കൈകാര്യം ചെയ്യുക. മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കു

 

Fin-PF-2

ശ്രീമതി. അശ്വതി എൽ
(Temporary OA) 

സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന  സി പി എഫ് ഷെഡ്യൂൾ പ്രകാരമുള്ള തുക സിപിഎഫ് ബാങ്ക് അക്കൗണ്ടിൽ വന്നിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയ ശേഷം സോഫ്റ്റ്‌ വെയറിൽ എന്റർ ചെയ്യുന്നതിലേക്കായി Temporary OA ശ്രീമതി. അശ്വതി എൽ നെ  നിയമിച്ചിരിക്കുന്നു. മാത്രമല്ല, മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കുക

Fin-PF-3

ശ്രീ. ഹരിദത്ത്‌
സീനിയർ ഓഫീസ് അസിസ്റ്റന്റ്

സിപിഎഫ് ഷെഡ്യൂളിൽ കാണുന്ന സബ്സ്ക്രിപ്ഷൻ/ കോൺട്രിബ്യൂഷൻ /അഡ്വാൻസ് റീഫണ്ട് എന്നീ തുകകൾ സോഫ്റ്റ്‌വെയറിൽ എന്റർ ചെയ്ത് ഷെഡ്യൂളുമായി ഒത്തുനോക്കി അവ ശരി ആണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം സിപിഎഫ് രജിസ്റ്ററിൽ ചേർക്കുക. ആയത് സെക്ഷൻ സൂപ്രണ്ട്  പരിശോധിച്ച്  അംഗീകരിക്കുകയും വേണം മാത്രമല്ല, മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കുക

 

കൺസ്ട്രക്ഷൻ സെക്ഷൻ

സെക്ഷൻ ഹെഡ്- ശ്രീ.നൗഷിൽ. പി. എംഅസിസ്റ്റൻറ് എൻജിനീയർ (Hr.Gr)

ശ്രീ.നൗഷിൽ.പി.എം  അസിസ്റ്റൻറ് എൻജിനീയർ (Hr.Gr)

 

ഐഎച്ച്ആർഡി നേരിട്ട് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കൽ മേൽനോട്ടം വഹിക്കൽ ബിൽ തയ്യാറാക്കൽ, പിഡബ്ല്യുഡി പോലുള്ള സർക്കാർ ഏജൻസികൾ ചെയ്യുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി യഥാസമയം വിലയിരുത്തുക, നിർമ്മാണത്തിൽ തടസ്സങ്ങൾ നേരിട്ടാൽ പരിഹാരത്തിനായി നടപടികൾ കൈക്കൊള്ളുക, കൺസ്ട്രക്ഷൻ സെക്ഷനിൽ നിന്നും സമർപ്പിക്കുന്ന ഫയലുകൾ പരിശോധിച്ച് മേലധികാരകൾക്ക് സമർപ്പിക്കുക ഐ എച്ച് ആർ ഡിയു മായി ബന്ധപ്പെട്ട സർക്കാരിൻറെ അനുമതി ലഭിക്കേണ്ട വിവിധ വിഷയങ്ങൾ സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കുക. സ്ഥാപന മേധാവികളിൽ നിന്നും നിർമ്മാണപ്രവർത്തന സംബന്ധമായ ആവശ്യങ്ങൾ വരുമ്പോൾ സ്ഥാപനങ്ങൾ സന്ദർശിച്ച് ആവശ്യകത വിലയിരുത്തി നടപടികൾ സ്വീകരിക്കുക, കൺസ്ട്രക്ഷൻ വർക്കിന്റെ എല്ലാ വർഷവുമുള്ള ബഡ്ജറ്റ് തയ്യാറാക്കുക.കൂടാതെ മേലധികാരികൾ നിർദ്ദേശിക്കുന്ന മറ്റു ഉത്തരവാദിത്തങ്ങളും നിറവേറ്റുക 

CN

ശ്രീ. മഞ്ജിത് 
സീനിയർ ഓഫീസ് അസിസ്റ്റന്റ്

ഐഎച്ച്ആർഡിയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും സ്ഥലം, കെട്ടിട നിർമ്മാണം, അറ്റകുറ്റ പണികൾ തീർക്കൽ, വാടക സംബന്ധമായ വിഷയങ്ങൾ എന്നിവ സംബന്ധിച്ച ഫയലുകൾ കൈകാര്യം ചെയ്യുക, ബഹു:കോടതികളിൽ നിലനിൽക്കുന്ന കേസ്സുകൾ സംബന്ധമായ വിഷയങ്ങളിൽ അസിസ്റ്റൻറ് എൻജിനീയറെ കൊണ്ട് അടിയന്തിരമായ തുടർ നടപടികൾ സ്വീകരിക്കുക, കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കുക.

ശ്രീമതി. ദീപ  വി ചാക്കോ,  ഓവർസിയർ
(Hr.Gr)

ബിൽഡിംഗ് രജിസ്റ്റർ, പ്ലാൻ ഫണ്ട് രജിസ്റ്റർ,  വർക്ക് രജിസ്റ്റർ, ലാന്റ് രജിസ്ടർ തുടങ്ങിയവയുടെ സൂക്ഷിപ്പും യഥാസമയം പുതുക്കലും, THSS കളിലെ  കൺസ്ട്രക്ഷനുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുക. ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ മെയിൻറനൻസ് കാര്യങ്ങൾ, ഗാർഡൻ സംരക്ഷിക്കൽ, കെ എസ് ഇ ബി, വാട്ടർ അതോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട ബില്ലുകൾ യഥാസമയം പരിശോധിച്ചു ഉറപ്പുവരുത്തുക. കൺസ്ട്രക്ഷൻ സെക്ഷനിലെ ജീവനക്കാരുടെ  അറ്റൻഡൻസ് രജിസ്റ്ററും  കാഷ്വൽ ലീവ് രജിസ്റററും പരിപാലിക്കുക. കൂടാതെ മേലുദ്യോഗസ്ഥർ നിർദ്ദേശിക്കുന്ന മറ്റു ഉത്തരവാദിത്വങ്ങൾ നിറവേറ്റുക

 

.റ്റിസെക്ഷൻ

സെക്ഷൻ ഹെഡ് : ശ്രീ. ശ്രീകുമാർ. എൻ. ജികമ്പ്യൂട്ടർ എൻജിനീയർ (Hr.Gr)

ശ്രീ. ശ്രീകുമാർ. എൻ. ജി,  കമ്പ്യൂട്ടർ എൻജിനീയർ (Hr.Gr)

 

ഐ.ടി ഡിവിഷന്‍റെ ഉടമസ്ഥതയിലുള്ള സോഫ്റ്റ്‌വെയർ പരിപാലിക്കുകയും ഉപയോക്താക്കളുടെ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തുകയും ചെയ്യാനുള്ള നടപടികൾ സ്വികരിക്കുക. ഐ എച് ആർ ഡിക്കാവിശ്യമായ സോഫ്റ്റ്‌വെയർ ആവശ്യാനുസരണം നിശ്ചിത സമയപരിധിക്കുള്ളിൽ ഐ ടി ഡിവിഷൻ സ്വമേധയോ, ഐ എച് ആർ ഡിയൂടെ  മറ്റു സ്ഥാപനങ്ങളുടെ സഹായത്താലോ നിർമ്മിച്ചു നടപ്പാക്കാനും, ഉപയോക്താക്കളുടെ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനും, അറ്റകുറ്റപണികൾ ചെയ്യാനുമുള്ള ക്രമീകരണങ്ങൾ ചെയ്തു നടപ്പാക്കുക.  അധികാരികളെ ഐ ടി നയവും, ഐ ടി യുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും മാർഗനിർദേശങ്ങളും ഈ വകുപ്പിൽ നടപ്പാക്കാനും, ഐ.ടി/ ഇ-ഗവേർണൻസുമായി ബന്ധപ്പെട്ട മേഖലകളിൽ തീരുമാനമെടുക്കുന്നതിനും സഹായിക്കുക. ഐ എച് ആർ ഡിയുടെ ആവശ്യാനുസരണം വെബ്സൈറ്റിൽ മാറ്റങ്ങൾ വരുത്തി നവീകരിക്കുകയും, അറ്റകുറ്റപണികൾ നടത്തുകയും പരിപാലിക്കുകയും ചെയ്യുക.. ഐ എച് ആർ ഡിയിലെ ബയോമെട്രിക് അറ്റന്‍റൻസ് സിസ്റ്റത്തിന്‍റെ കാര്യനിർവഹണവും പരിപാലനവും നടത്തുക. ഐ എച് ആർ ഡിക്കു പുറത്തു സര്‍ക്കാര്‍ തലത്തിൽ നടപ്പിലാക്കുന്ന സോഫ്റ്റ്‌വെയർ (E-office, Gspark, CMO Portal  etc),  അത്തരം സോഫ്റ്റ്‌വെയർ നടത്തിക്കുന്ന ഏജൻസി ആവശ്യപ്പെടുന്നെങ്കിൽ ഈ വകുപ്പിൽ നടപ്പാക്കാനുള്ള നോഡൽ ഏജൻസിയായി പ്രവൃത്തിക്കുക.. കൂടാതെ മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കുക.

 

ശ്രീമതി. ബീന എസ്
കമ്പ്യൂട്ടർ പ്രോഗ്രാമർ

IT സെക്ഷനിലെ നിർദ്ദേശ പ്രകാരമുള്ള  ജോലികൾ സമയബന്ധിത മായി  ചെയ്തു  തീർക്കുക, ഐ റ്റി സെക്ഷനിലെ ജീവനക്കാരുടെ  അറ്റൻഡൻസ് രജിസ്റ്ററും കാഷ്വൽ ലീവ് രജിസ്റററും പരിപാലിക്കുക. DB1 സെക്ഷനിൽ ഐ.എച്ച്.ആർ.ഡി. എക്സാമിനേഷൻ സോഫ്റ്റ്‌വെയർ കമ്പ്യൂട്ടർ എൻജിനീയറിന്റെ മേൽനോട്ടത്തിൽ കൈകാര്യം ചെയ്യേണ്ടതാണ്. മേലധികാരികൾ പ്രത്യേകമായി ഏൽപ്പിക്കുന്ന മറ്റു ചുമതലകൾ  സമയബന്ധിതമായി ചെയ്തു തീർക്കു